Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Deadbody Found

വ​യ​നാ​ട്ടി​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ ക​മ്പ​ള​ക്കാ​ടി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ക​മ്പ​ള​ക്കാ​ട് ഒ​ന്നാം മൈ​ൽ റോ​ഡി​ലെ നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​ൽ ര​ണ്ടു​കാ​ലും വ​യ​ർ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്.

പെ​ട്രോ​ൾ കൊ​ണ്ടു​വ​ന്ന കു​പ്പി​യും ബാ​ഗും മ​ദ്യ​ക്കു​പ്പി​യും സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്. ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Latest News

Up